Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Booking

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച് ഇ​ന്‍​ഡി​ഗോ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്‍​ഡി​ഗോ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഏ​വി​യേ​ഷ​ന്‍ ട​ര്‍​ബു​ലി​ന്‍ ഫ്യു​വ​ല്‍( എ​ടി​എ​ഫ്) വി​ല വ​ര്‍​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍​ഡി​ഗോ ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ല്‍ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് അ​ധി​ക ചാ​ര്‍​ജ് ബാ​ധ​ക​മാ​കും എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളി​ല്‍ 375 രൂ​പ മു​ത​ല്‍ 1,300 രൂ​പ വ​രെ ഇ​ന്ധ​ന ചാ​ര്‍​ജ് സെ​സ് ഇ​ന​ത്തി​ൽ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​കും. അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ളി​ല്‍ 11,000 മു​ത​ല്‍ 10,000 വ​രെ ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്.

മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഭൗ​മ​രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് എ​ടി​എ​ഫ് വി​ല​യി​ല്‍ വ​ലി​യ ചാ​ഞ്ചാ​ട്ടം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി സ​മീ​പ മാ​സ​ങ്ങ​ളി​ല്‍ ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 14 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍​ധ​ന​വു​ണ്ടാ​യ​തോ​ടെ, എ​ടി​എ​ഫ് ചെ​ല​വ് ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കു​ക​ളി​ലൊ​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

'വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വി​ല്‍ വ​ലി​യൊ​രു ഭാ​ഗം എ​ടി​എ​ഫ് ചെ​ല​വാ​യ​തി​നാ​ല്‍, ഈ ​വി​ല​വ​ര്‍​ധ​ന ഇ​ന്‍​ഡി​ഗോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് ഘ​ട​ന​യെ​യും പ്ര​വ​ര്‍​ത്ത​ന സാ​മ്പ​ത്തി​ക സ്ഥി​തി​യെ​യും ബാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു', എ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്ന​ത്. എ​ടി​എ​ഫ് ചെ​ല​വി​ലു​ണ്ടാ​യ തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ധ​ന​വ് കാ​ര​ണം, ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ലെ ഇ​ന്ധ​ന നി​ര​ക്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്കേ​ണ്ടി വ​ന്ന​താ​യി ഇ​ന്‍​ഡി​ഗോ വ്യ​ക്ത​മാ​ക്കി.

Kerala

റെയില്‍വേ തത്കാല്‍ ബുക്കിംഗിന് ആധാര്‍ ഒടിപി: ശരിവച്ച് ഹൈക്കോടതി

കൊ​​ച്ചി: റെ​​യി​​ല്‍വേ ത​​ത്കാ​​ല്‍ ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗി​​ന് ആ​​ധാ​​ര്‍ അ​​ധി​​ഷ്ഠി​​ത ഒ​​ടി​​പി നി​​ര്‍ബ​​ന്ധ​​മാ​​ക്കി​​യ​​തി​​നെ​​തി​​രാ​​യ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി തീ​​ര്‍പ്പാ​​ക്കി.

വ്യാ​​ജ ബു​​ക്കിം​​ഗു​​ക​​ളും ഏ​​ജ​​ന്‍റു​​മാ​​ര്‍ ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​തും ത​​ട​​യാ​​നാ​​ണ് ആ​​ധാ​​ര്‍ ഒ​​ടി​​പി ഏ​​ര്‍പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന റെ​​യി​​ല്‍വേ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണ​​മ​​ട​​ക്കം പ​​രി​​ഗ​​ണി​​ച്ചാ​​ണ് ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ഹ​​ര്‍ജി തീ​​ര്‍പ്പാ​​ക്കി​​യ​​ത്.

District News

ക്രിസ്മസ് ന്യൂ ഇയർ അവധി ആഘോഷം; ഹൗസ് ബോട്ട് ബുക്കിംഗ് കുതിക്കുന്നു

ആലപ്പുഴ: പ്രളയവും കോവിഡും മൂലം നിർജീവമായിരുന്ന ടൂറിസം വ്യവസായം വീണ്ടും സജീവമായി. സമീപ വർഷങ്ങളേക്കാൾ തണുപ്പത്തിയതോടെ ക്രിസ്മസ് പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കൂട്ടമായി എത്തിയത് ജില്ലയുടെ ടൂറിസം മേഖലയ്ക്കു ഗുണകരമായി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ് ബോട്ടുകളിലും ബുക്കിംഗ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്.

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Kerala

ശ​ബ​രി​മ​ല​യി​ലെ ഭ​യാ​ന​ക സാ​ഹ​ച​ര്യം; കേ​ന്ദ്ര​സേ​ന ബു​ധ​നാ​ഴ്ച​യെ​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ആ​ദ്യ സം​ഘം ബു​ധ​നാ​ഴ്ച സ​ന്നി​ധാ​ന​ത്തെ​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​നി മു​ത​ൽ ഒ​രു ദി​വ​സം 20,000 സ്പോ​ട്ട് ബു​ക്കിം​ഗ് മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ.

കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം ദ​ർ​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഭ​ക്‌​ത​ർ​ക്ക് ത​ങ്ങാ​ൻ നി​ല​യ്ക്ക​ലി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. മ​ര​ക്കൂ​ട്ടം - ശ​രം​കു​ത്തി - സ​ന്നി​ധാ​നം പാ​ത​യി​ലെ ക്യൂ ​കോം​പ്ല​ക്സു​ക​ൾ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.

ക്യൂ ​കോം​പ്ല​ക്സു​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നും ല​ഘു ഭ​ക്ഷ​ണ​ത്തി​നും പു​റ​മേ ചു​ക്കു​കാ​പ്പി കൂ​ടി ല​ഭ്യ​മാ​കും. ഇ​തി​നാ​യി ഓ​രോ ക്യൂ ​കോം​പ്ല​ക്സി​ലും അ​ധി​കം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു.

പ​മ്പ​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ത​ർ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി നി​ല​യ്ക്ക​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ക്ര​മീ​ക​രി​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

 

Latest News

Corehub Up